കാഞ്ഞിരത്തറ ശിൽപി ആർട്‌സ് സെന്ററിന്റെ 44-)o വാർഷികാഘോഷം 5 മുതൽ

kpaonlinenews

കാഞ്ഞിരത്തറ:
കാഞ്ഞിരത്തറ ശിൽപി ആർട്സ് സെന്ററിന്റെ 44-)o വാർഷികാഘോഷം ജനുവരി 5, 6, 7 തീയ്യതികളിൽ നടക്കും. പരിപാടി 5-ന് (വെള്ളിയാഴ്ച) രാത്രി 7 മണിക്ക് കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 8 മണിക്ക് തിരുവനന്തപുരം അക്ഷര ക്രിയേഷൻസ് “ഇടം” എന്ന പേരിൽ നാടകം അവതരിപ്പിക്കും. 6-ന് (ശനിയാഴ്ച) രാത്രി 7 മണിക്ക് നടക്കുന്ന ഗ്രാമോത്സവം, ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രുതി ഉൽഘാടനം ചെയ്യും. തുടർന്ന് തിരുവാതിര, കൈകൊട്ടികളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. ശേഷം രാത്രി 8 മണിക്ക് ശിൽപി ആർട്സ് സെന്ററിലെ വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന നൃത്തവും നടക്കും. 7-ന് (ഞായറാഴ്ച) രാത്രി 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ
ഡോ. ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്യും. തുടർന്ന് 8 മണിക്ക് കൊച്ചിൻ ചന്ദ്രകാന്ത അവതരിപ്പിക്കുന്ന നാടകമായ “നത്ത് മത്തൻ ഒന്നാം സാക്ഷി” അരങ്ങേറും.

Share This Article
error: Content is protected !!