വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാംപ് നാളെ

kpaonlinenews

പുല്ലൂപ്പി: വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാംപ് നാളെ നടക്കും. തിരുവപ്പന മഹോത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ രാവിലെ 10 മണി മുതൽ മിംസ് ഹോസ്പിറ്റലിലെ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നടക്കുന്നത്. കൂടാതെ കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി കണ്ണ് രോഗ ഡോക്ടർമാരുടെ നേതൃത്വത്തിൽ നേത്ര ചികിത്സയും സൗജന്യ തിമിര ശസ്ത്രക്രിയയും നടക്കും. ഉച്ചയ്ക്ക് മുത്തപ്പൻ മലയിറക്കൽ, വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, രാത്രി 7 മണിക്ക് വള്ളുവൻകടവ് കൂട്ടായമയുടെ മെഗാ ഷോയും അരങ്ങേറും. ഇതിൽ
മുഖ്യാതിഥിയായി സിനിമാ-സീരിയൽ താരം നന്ദന രാജൻ പങ്കെടുക്കും.

Share This Article
error: Content is protected !!