മയൂഖം’ കലാ സമിതിയുടെ രൂപീകരണത്തോടനുബന്ധിച്ച് ഉദ്ഘാടന സമ്മേളനം നടത്തി

kpaonlinenews

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി അംബേദ്കർ ഗ്രാമത്തിൽ ‘മയൂഖം’ കലാ സമിതിയുടെ രൂപീകരണത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മയൂഖം കലാ സമിതി പ്രസിഡന്റ് റീത്ത സ്വാഗതം പറഞ്ഞു. ചെയർമാൻ ദേവന്റെ അദ്ധ്യക്ഷതയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ രമേശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ മിഹ്‌റാബി ടീച്ചർ, ശരത് മെമ്പർ, ശ്രീധരൻ,
ദിനേശൻ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ പുല്ലൂപ്പി ഹിന്ദു എൽ.പി സ്കൂൾ ), ജംഷിർ മാലോട്ട് എന്നിവർ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി സുജീഷ് നന്ദി പറഞ്ഞു. തുടർന്ന് വിനു മാസ്റ്ററുടെ നേതൃത്വത്തിൽ ‘മയൂഖം’ കലാ സമിതിയുടെ കലാ സന്ധ്യ നടത്തി.

Share This Article
error: Content is protected !!