പി ജെ ആന്റണി പുരസ്കാരം വൈഖരി സാവന്

kpaonlinenews

മയ്യിൽ: പാർട്ട് ഒ എൻ ഒ ഫിലിംസ് ആൻഡ് ബിന്നി ഇമ്മട്ടി ക്രിയേഷൻസ് ത്യശ്ശൂരിന്റെ ഇരുപത്തിനാലാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നൽകുന്ന പതിനഞ്ചാമത് പി ജെ ആന്റണി സ്മാരക ദേശീയ പുരസ്കാരമാണ് കണ്ടക്കൈ എ എൽ പി സ്കൂൾ ( കൊളാപ്പറമ്പ്) മൂന്നാം തരം വിദ്യാർത്ഥിനിയായ വൈഖരി സാവന് ലഭിച്ചത്. സോളോ ആക്റ്റിംഗ് പ്രാക്റ്റീസ് എന്ന വിഭാഗത്തിൽ നടന്ന മൽസരത്തിൽ
പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തുന്ന ‘മണ്ണും മനുഷ്യനും’ ഏകപാത്ര നാടകത്തിലൂടെയാണ് മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രിയായ വൈഖരി സാവൻ എന്ന പൊന്നാമ്പലക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. നാടകരചനയും സംവിധാനവും വൈഖരിയുടെ അച്ഛൻ ജിജു ഒറപ്പടിയും സംഗീത നിയന്ത്രണം അമ്മ ശിശിര കാരായിയും ആണ് നിർവ്വഹിച്ചത്.
വിദ്യാർത്ഥികളിൽ പരിസ്ഥിതി സ്നേഹം നിറക്കുന്ന മണ്ണും മനുഷ്യനും എന്ന ലഘു നാടകത്തിൻ്റെ
സംഗീതം വിജേഷ് കൈലാസും ചമയം നന്ദു ഒറപ്പടിയും സാങ്കേതിക സഹായം ശിഖ കൃഷ്ണനും നിർവ്വഹിച്ചു.
കേരള നാടൻ കലാ അക്കാദമി അവാർഡ് ജേതാവ് റംഷി പട്ടുവത്തിൻ്റെ നേതൃത്വത്തിൽ
കേരളത്തിന് അകത്തും പുറത്തും നാടൻപാട്ടരങ്ങ് പരിപാടികളിലൂടെ ശ്രദ്ധേയരായ കണ്ണൂർ അഥീന നാടക- നാട്ടറിവ് വീട്ടിലെ കൊച്ചു പാട്ടുകാരിയായ വൈഖരി സാവന് ഭാവന നവ പ്രതിഭാ പുരസ്കാരം, കലാഭവൻ മണി ഫൗണ്ടേഷൻ പ്രഥമ ബാല്യശ്രീ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
കൊറോണക്കാലത്ത് ബോധവൽക്കരണ നാടകം അവതരിപ്പിച്ചും ശ്രദ്ധ നേടിയിരുന്നു.
2023 ഡിസംമ്പർ 30 ന് വൈകുന്നേരം 5 മണിക്ക് തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടക്കുന്ന അവാർഡ്ദാന ചടങ്ങിൽ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി അഡ്വ : കെ രാജൻ അവർകളിൽ നിന്ന് ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, മൊമെന്റോ , പുസ്തകം എന്നിവ സ്വീകരിക്കും.

എന്റെ വാർത്ത

നിങ്ങളുടെ നാട്ടിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങൾക്ക് അയച്ചുതരൂ, കണ്ണാടിപറമ്പ ന്യൂസ് ഓൺലൈനിൽ പ്രസിദ്ധീകരിക്കാം

Watsapp +917356015046

Share This Article
error: Content is protected !!