കടന്നപ്പള്ളിക്ക് നാളെ കണ്ണൂരിൽ സ്വീകരണം

kpaonlinenews

കണ്ണൂർ : മന്ത്രിയായി ചുമതലയേറ്റ രാമചന്ദ്രൻ കടന്നപ്പള്ളി ഞായറാ ഴ്ച രാവിലെ 7.45-ന് തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസിൽ കണ്ണൂരിലെത്തും. റെയിൽവെ സ്റ്റേഷനിൽ പ്രവർത്തകർ സ്വീകരണമൊരുക്കിയിട്ടുണ്ട്. മൂന്നിന് ഇടതുമുന്നണി മണ്ഡലം കമ്മിറ്റി ചേംബർ ഹാളിൽ സ്വീകരണം നൽകും. നാലിന് മഹാത്മ മന്ദിരത്തിൽ കളരി സംഘത്തിന്റെ പരിപാടിയിലും അഞ്ചിന് തളിപ്പറമ്പിൽ ഹാപ്പിനസ് ഫെസ്റ്റിവലിലും പങ്കെടുക്കും. ആറിന് ചാലാട് റസിഡൻറ്സ് അസോസിയേഷൻ യോഗത്തിൽ സംബന്ധിക്കും. ഏഴിന് ജില്ലാ പഞ്ചായത്ത് പയ്യാമ്പലത്ത് നടത്തുന്ന വനിതാ കൂട്ടായ്മയായ ഷീ നൈറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

Share This Article
error: Content is protected !!