ലൈഫ് ഭവന പദ്ധതി: നാറാത്ത് പഞ്ചായത്തിലെ 118 കുടുംബങ്ങള്‍ക്ക് സ്വപ്‌നസാക്ഷാല്‍ക്കാരം; വീടുകളുടെ താക്കോല്‍ മന്ത്രി എം.ബി രാജേഷ് കൈമാറി

kpaonlinenews

കണ്ണാടിപ്പറമ്പ്: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയില്‍ നാറാത്ത് പഞ്ചായത്തിലെ 118 കുടുംബങ്ങള്‍ക്ക് സ്വപ്‌നസാക്ഷാല്‍ക്കാരം.
നാറാത്ത് ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി പൂര്‍ത്തീകരിച്ച 118 വീടുകളുടെ താക്കോല്‍കൈമാറ്റം കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്‌കൂളില്‍
മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. 118 വീടുകള്‍ നിര്‍മിച്ച ഭരണ സമിതിയെയും ജീവനക്കാരെയും അഭിനന്ദിച്ച മന്ത്രി, വിഇഒയെ
പ്രത്യേകം അഭിനന്ദിച്ചു. (കണ്ണാടിപറമ്പ ഓൺലൈൻ ന്യൂസ്) കൂടുതല്‍ പേര്‍ക്ക് കൂടി വീട് നല്‍കുന്നതിനൊപ്പം ശുചിത്വത്തിലും കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കെ.വി സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ ടി.ജെ എന്നിവര്‍ വിശിഷ്ടാതിഥികളാവും. ലൈഫ് മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ വിനോദ്കുമാര്‍ എം.പി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജിര്‍ പി.പി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ താഹിറ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാണി ചന്ദ്രന്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി റഷീദ, (കണ്ണാടിപറമ്പ ഓൺലൈൻ ന്യൂസ്) എം നികേത്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി പവിത്രന്‍, കെ ബൈജു, എം.പി മോഹനാംഗന്‍, പി രാമചന്ദ്രന്‍, എം.ടി മുഹമ്മദ്, യു.പി മുഹമ്മദ്കുഞ്ഞി, പി.ടി രത്‌നാകരന്‍, കെ.ടി അബ്ദുള്‍ വഹാബ്, പി ശിവദാസ്, പി ദാമോദരന്‍ മാസ്റ്റര്‍ പങ്കെടുത്തു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍ സ്വാഗതവും, സെക്രട്ടറി രാഹുല്‍ രാമചന്ദ്രന്‍ നന്ദി പറഞ്ഞു.

Share This Article
error: Content is protected !!