ശ്രീരാമനെയും ശ്രീരാമ ക്ഷേത്രത്തെയും അപമാനിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നു; പി.കെ കൃഷ്ണദാസ്.

kpaonlinenews

കണ്ണൂർ: ശ്രീരാമനെയും ശ്രീരാമ ക്ഷേത്രത്തെയും അപമാനിക്കാനാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. രാമ ക്ഷേത്ര പ്രതിഷ്ഠയെ കോൺഗ്രസ് വർഗീയവത്ക്കരിക്കുന്നത് സമസ്തയെ പേടിച്ചാണ്.
കോൺഗ്രസിന്റെ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിനൊപ്പമാണോ എന്ന് വ്യക്ത മാക്കണം എന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ജിഹാദികൾക്കൊപ്പം ദേശീയ വിരുദ്ധ നിലപാടാണ് എപ്പോഴും സ്വീകരിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.രാമ ക്ഷേത്ര പ്രതിഷ്ഠയിൽ പങ്കെടുക്കാതിരിക്കാൻ കോൺഗ്രസ് തികച്ചും ഭീകരമാണ്. ഏവർക്കും അവരവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട് അതിൽ തെറ്റില്ല മറിച്ച് ഇതിനെ വർഗീയ വൽക്കരിക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു.

Share This Article
error: Content is protected !!