കരിങ്കൊടി പ്രതിഷേധം :യൂത്ത് കോൺഗ്രസ് പ്രവർത്തകരെകൊലപ്പെടുത്താൻ ശ്രമം 4 പേർ കൂടി അറസ്റ്റിൽ

kpaonlinenews

പഴയങ്ങാടി: നവകേരള സദസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ നാലു ഡി വൈ എഫ് ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. എഴോം നരിക്കോട് സ്വദേശി പി പി സതീഷ് (41), കുഞ്ഞിമംഗലത്തെ ഇട്ടമ്മൽ ഹൗസിൽഅതുൽ കണ്ണൻ (22), ഏഴിലോട് പുറച്ചേരിയിലെ മാണ്ഡ്യൻ വീട്ടിൽ അനുരാഗ് (19), ആലക്കാട് സ്വദേശി കെപി. അർജുൻ (25) എന്നിവരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് കുമാർ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. നവമ്പർ 20 ന് വൈകുന്നേരമായിരുന്നു സംഭവം
കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പ്
മണ്ഡലത്തിലെ പരിപാടികൾക്ക് പോകും വഴി പഴയങ്ങാടി എരിപുരം ഇലക്ട്രിസിറ്റി ഓഫീസിന് സമീപം വെച്ചാണ് മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച വാഹനത്തിന്
നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. സംഭവത്തിൽ 20 പേർക്കെതിരെ പോലീസ് നരഹത്യാ കേസെടുത്തിരുന്നു.കേസിൽ നാലുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു
അമൽ ബാബു,
സുജിത്ത്, സിബി, റമീസ്, അനുവിന്ദ്,
ജിതിൻ , വിഷ്ണു, സതീഷ് , അതുൽ കണ്ണൻ, അനുരാഗ് , ഷുക്കൂർ അഹമ്മദ് ,
അർജ്ജുൻ , അർഷിത്ത് തുടങ്ങി കണ്ടാലറിയാവുന് 20 ഡി വൈ എഫ് ഐ
പ്രവർത്തകരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഡാലോചന നടത്തി അന്യായമായി സംഘം ചേരൽ നടത്തി പ്രതിഷേധിച്ച
പ്രവത്തകരെ കൊല്ലണമെന്ന ഉദ്യേശത്തേടെ അക്രമിച്ചതിനാണ് വധശ്രമത്തിനും ഗൂഡാലോചനയ്ക്കും ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നത്.

Share This Article
error: Content is protected !!