കമ്പിൽ : ജിദ്ദ കണ്ണൂർ ജില്ലാ കെ എം സി സിയുടെ ചികിത്സാ സഹായ ഫണ്ട് നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി. കമ്പിൽ ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ പി.ടി പ്രവാസി പ്രതിനിധി ആദം കുട്ടി എ.വിയിൽ നിന്നും ഏറ്റുവാങ്ങി.
മുസ്‌ലിംലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ മാസ്റ്റർ, ട്രഷറർ മുഹമ്മദ് കുഞ്ഞി എ.വി, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സിറാജ് എം.കെ, ശാഖ സെക്രട്ടറി അബ്ദുൾ കാദർ കെ.പി എന്നിവർ പങ്കെടുത്തു.