ചേലേരി മുക്കിലും സമീപ പ്രദേശങ്ങളിലും ‘ചെടി മോഷണം’ വ്യാപകം

kpaonlinenews

ചേലേരി: ചേലേരി മുക്കിലും പരിസരങ്ങളിലും രാത്രി സമയങ്ങളിൽ വ്യാപകമായി ചെടി മോഷണം. കഴിഞ്ഞ ദിവസം നൂഞ്ഞേരി കോട്ടംറോഡിനു സമീപം താമസിക്കുന്ന അദ്നാനിന്റെ വീട്ടുമുറ്റത്ത്‌ നിന്നും ചട്ടി അടക്കമുള്ള വില പിടിപ്പുള്ള ചെടികൾ നഷ്ടപ്പെട്ടു. ഇതിനു മുമ്പും സമാന രീതിയിൽ പരിസരവീടുകളിൽ നിന്നും നിരവധി ചെടികൾ നഷ്ട്ടപ്പെട്ടിട്ടുണ്ടന്ന് പരിസര വാസികൾ പറഞ്ഞു. രാത്രി സമയങ്ങളിലുള്ള മോഷണങ്ങൾ തടയാൻ കടുത്ത നടപടി സ്വീകരിക്കുമെന്ന് മയ്യിൽ പൊലീസ് അറിയിച്ചു.

Share This Article
Leave a comment
error: Content is protected !!