നാറാത്ത് : തേലക്കാടൻ തറവാട് ആരുഢക്ഷേത്രം നാഗമുള്ളപറമ്പ് ചെറിയത്ത് കാവ് നാഗസ്ഥാനം കളിയാട്ടം 29, 30 തീയതികളിൽ നടത്തും. 29-ന് രാവിലെ കലശാഭിഷേകം, ഉച്ചപ്പൂജ, നാഗത്തിൽ നിവേദ്യം എന്നിവ നടക്കും.
വൈകിട്ട് 5.30-ന് കേളികൊട്ട്, തുടർന്ന് വെള്ളാട്ടം. 30-ന് പുലർച്ചെ രണ്ടിന് ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ തെയ്യത്തിന്റെ പുറപ്പാട്. നാലിന് രക്തേശ്വരി, ഏഴിന് വിഷ്ണുമൂർത്തി, എട്ടിന് തായ്പരദേവത, ഉച്ചയ്ക്ക് 12-ന് അന്നദാനം.