നിലാമുറ്റം മഖാം ഉറൂസ് സമാപിച്ചു

kpaonlinenews

ഇരിക്കൂർ : പത്തുദിവസമായി നടക്കുന്ന ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസിന് കൂട്ടസിയാറത്തോടെയും കൂട്ടപ്രാർഥനയോടെയും സമാപനം. കബറിസ്താനിലെ പ്രാർഥനയ്ക്കുശേഷം പാലം സൈറ്റ് ജങ്ഷനിൽനിന്ന് ആരംഭിച്ച സിയാറത്ത് നിലാമുറ്റത്ത് സമാപിച്ചു.

കൂട്ടസിയാറത്തിനും കൂട്ടപ്രാർഥനയ്ക്കും പി.പി. ഉമ്മർ മുസ്‌ലിയാർ നേതൃത്വം നൽകി. മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.ടി. സിയാദ് ഹാജി, സെക്രട്ടറി കെ.പി. അബ്ദുൽ അസീസ്, കെ. മുഹമ്മദ് അശ്റഫ് ഹാജി, മാനേജർ കെ. മേമി ഹാജി, കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Share This Article
Leave a comment
error: Content is protected !!