കൈക്കൂലി വാങ്ങിയ സപ്ലൈ ഓഫീസര്‍ വിജിലന്‍സ് പിടിയിലായി.

kpaonlinenews

15,000 രൂപകൈക്കുലി വാങ്ങിയ താലൂക്ക് സപ്ലൈ ഓഫീസർ വിജിലൻസ് പിടിയിൽ

തളിപ്പറമ്പ്. റേഷൻകാർഡ് ഉടമയിൽനിന്ന് മൂന്ന് ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ഭീഷണിപ്പെടുത്തി 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും,
കൈകൂലി വാങ്ങുന്നതിനിടെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. തളിപ്പറമ്പ്സപ്ലൈ ഓഫീസർ പി.കെ.അനിലിനെയാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
ഇരിക്കൂർ പെരുവളത്ത്പറമ്പ സ്വദേശിയായ പരാതിക്കാരന് വീട്ടിൽ സ്വന്തമായി കാറുള്ളതിൻ്റെ പേരിൽ നിലവിലെ ബി.പി.എൽ കാർഡ് എത്രയും വേഗം എ.പി.എൽ കാർഡ് ആക്കണമെന്നും ഇതുവരെ ബി.പി.എൽ കാർഡ് ഉപയോഗിച്ചതിന് പിഴയായി മൂന്ന് ലക്ഷം രൂപ സർക്കാരിലേക്ക് അടക്കണമെന്നും, 25,000രൂപ കൈക്കൂലി തന്നാൽ പിഴ ഒഴിവാക്കി തരാമെന്ന് വിശ്വസിപ്പിച്ച് താലൂക്ക് സപ്ലൈ ഓഫീസറായ അനിൽ കഴിഞ്ഞ മാസം 20 ന് പരാതിക്കാരനെ അറിയിതിനെതുടർന്ന് കഴിഞ്ഞ മാസം 25-ാം തീയതി താലൂക്ക് സപ്ലൈ ഓഫീസർ 10,000രൂപ ആദ്യ ഗഡുവായി കൈപ്പറ്റുകയും ചെയ്തു. പിന്നീട് പിഴ ഒഴിവാക്കി എ.പി.എൽ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ പുതുതായി അനുവദിക്കുകയും കഴിഞ്ഞ ദിവസം പരാതിക്കാരന് ലഭിക്കുകയും ചെയ്തു. പുതിയ കാർഡ് കിട്ടിയ വിവരം പരാതിക്കാരൻ സപ്ലൈ ഓഫീസറെ വിളിച്ചറിയിച്ചപ്പോൾ 5,000 രൂപ കൂടിയെങ്കിലും കൈക്കൂലി നൽകണമെന്നും പണം ഉച്ചക്ക് ശേഷം ഓഫീസിൽ കൊണ്ടുവന്ന് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.എന്നാൽ പരാതിക്കാരൻ ഈവിവരം കണ്ണൂർ വിജിലൻസ് ഡി.വൈ.എസ് പി. ബാബു പെരിങ്ങേത്തിനെ അറിയിക്കുകയും പിന്നാലെ വിജിലൻസ് സംഘം ഓഫീസിലെത്തി പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സപ്ലൈ ഓഫീസറെ കൈയോടെ പിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി യെ കൂടാതെ ഇൻസ്പെക്ടർ സുനിൽ കുമാർ, എസ്.ഐ.മാരായ പ്രവീൺ, നിജേഷ്, എൻ.കെ.ഗിരീഷ്, ശ്രീജിത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രാജേഷ്, ബാബു ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, വിജിൻ, ഹൈറേഷ് എന്നിവരും ഉണ്ടായിരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി.കെ.വിനോദ് കുമാർ ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Share This Article
Leave a comment
error: Content is protected !!