ചിറമ്മൽ തറവാട് കുടുംബസംഗമം.

kpaonlinenews


മയ്യിൽ: മയ്യിലിലെ പ്രശസ്തമായ ചിറമ്മൽ തറവാട്ടിലെ കുടുംബാംഗങ്ങളുടെ സംഗമം ചൊവ്വാഴ്ച രാവിലെ മുതൽ മയ്യിൽ സദ് കോത് ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിന് സി. കേ. വിജയൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം നിർവ്വഹിച്ച ഡോ. ഭവദാസൻ നമ്പൂതിരി തറവാടിൻ്റെ ചരിത്രവും ദേശത്തിൻ്റെ പാരമ്പര്യവും വിശദമാക്കി സംസാരിച്ചു. ഡോ. എം. വിനോദ് കുമാർ; ശ്രീ.കെ. ബാലകൃഷ്ണൻ എന്നിവർ വിശിഷ്ട അംഗങ്ങളായി ചടങ്ങിൽ പങ്കെടുത്തു. തറവാട്ടിലെ മുതിർന്ന അംഗങ്ങളായ ശ്രീമതി കല്ല്യാണി അമ്മ, നാണി അമ്മ, കമലാക്ഷി ടീച്ചർ, ജാനകി അമ്മ, സി.കെ. വിജയൻ , സരോജിനി അമ്മ, സി. കെ. വാസു എന്നിവരെ ആദരിച്ചു. തുടർന്നു കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അവതരിപികയുണ്ടായി. ചടങ്ങിന് എ. പി. നാരായണൻ സ്വാഗതവും വി .പി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. വി.പി. രാജഗോപാലൻ, കെ. ഷീജ, ആതിരാ രാജൻ, ശ്രീമതി ലേഖ എന്നിവർ സംസാരിച്ചു. തുടർന്ന് സ്വീറ്റ് മെലഡീസ് കണ്ണൂർ ഗാനമേള,നെസ്റ്റ് ഇരിവേരിയുടെ തിരുവാതിരക്കളി കൈ കൊട്ടിക്കളി, എന്നിവയും അവതരിപ്പിച്ചു.

Share This Article
Leave a comment
error: Content is protected !!