സിഡിഎസ്പൊതുസഭനടത്തി.

kpaonlinenews

ശ്രീകണ്ഠപുരം നഗരസഭപരിധിയിൽപെട്ട
കുടുംബശ്രീ സിഡിഎസ് പൊതു സഭ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ പൊതുസഭ ഉൽഘാടനം ചെയ്തു.സിഡിഎസിന്റെ കഴിഞ്ഞ 3 മാസത്തെ പ്രവർത്തനം റിപ്പോർട്ട്‌ ചെയ്തു.ഇനി തുടർന്നുള്ള 3 വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. പൊതുസഭയിൽ കിതാബിൽ കഥാസാരം ചർച്ച ചെയ്യപ്പെട്ടു.പി വത്സലയുടെ നെല്ല് ആസ്പദമാക്കിയാണ് കഥാസാരം ചർച്ച ചെയ്തത്.
സിഡിഎസ് ചെയർപേഴ്സൺ എ ഓമന അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി ചന്ദ്രം ഗദൻ മാസ്റ്റർ, ത്രേസ്യാമ്മ മാത്യു, കൗൺസിലർ ലീല കെ ടി, മെമ്പർ സെക്രട്ടറി ശ്രീ. പ്രേമരാജൻ,രജിത ടി പി എന്നിവർ സംസാരിച്ചു

Share This Article
Leave a comment
error: Content is protected !!