ജില്ലാതല കൈകൊട്ടി കളി മത്സരത്തിൽ ഓണപറമ്പ് ഇ എം എസ് വായനശാല നാറാത്ത് ഒന്നാം സ്ഥാനം നേടി

kpaonlinenews

കമ്പിൽ :

സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം 29 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സി കെ ജാനകി (മാലാസ് – കമ്പിൽ ) ടി.കെ ഭാർഗവി കെ.പി ജയദേവൻ സ്മാരക ക്യാഷ് പ്രൈസിനും ട്രോഫിക്കും വേണ്ടി നടത്തിയ ജില്ലാതല കൈകൊട്ടി കളി മത്സരത്തിൽ ഓണപറമ്പ് ഇ എം എസ് വായനശാല നാറാത്ത് ഒന്നാം സ്ഥാനം നേടി. ടീം അലീന അത്താഴക്കുന്ന് രണ്ടാംസ്ഥാനവും മൂന്നാം സ്ഥാനം മിന്നൂസ് കാക്ക തുരുത്തി യും കരസ്ഥമാക്കി . വിജയികൾക്ക് രാധാകൃഷ്ണൻ മാണിക്കോത്ത് ട്രോഫികൾ വിതരണം ചെയ്തു. എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. ശ്രീധരൻ സ്വാഗതവും കെ. സുരേശൻ നന്ദിയും പറഞ്ഞു


Share This Article
Leave a comment
error: Content is protected !!