ചരിത്രമുറങ്ങുന്ന തലശ്ശേരിയുടെ മണ്ണിൽ യൂത്ത് മാർച്ച് പ്രൗഡമായി

kpaonlinenews

കണ്ണൂർ:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് മാർച്ച് തലശ്ശേരി മണ്ഡലത്തിൽ പ്രൗഡമായി. ”വിദ്വേഷത്തിനെതിരെ, ദുർഭരണ ത്തിനെതിരെ” എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്കെതിരെ സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് ഇന്നലെ രാവിലെ ചൊക്ലി പഞ്ചായത്തിലെ കാഞ്ഞിരത്തിൽ കീഴിൽ ഉമർ ഖാൻ സൗധ പരിസരത്ത് നിന്ന് ആരംഭിച്ചു.മുസ്ലിം ലീഗ്
ജില്ലാ സെക്രട്ടറി അഡ്വ.കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ എ കെ അബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു.ഷാനിദ് മേക്കുന്ന്,എൻ മഹമൂദ്,ബഷീർ ചെറിയാണ്ടി,പാലക്കൽ സാഹിർ,റഷീദ് കരിയാടാൻ, കുഞ്ഞി മൂസ്സ, പി വി മുഹമ്മദ്‌
യൂസഫ് മാസ്റ്റർ, സി കെ പി മമ്മു, സി കെ പി റയീസ്,സുലൈമാൻ പെരിങ്ങാടി,അസ്‌ലം പെരിങ്ങാടി സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അഡ്വ.അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് റഷീദ് തലായി അദ്ധ്യക്ഷത വഹിച്ചു. ദേശീയ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി.ജാഥാ നായകൻ നസീർ നെല്ലൂർ, ഉപനായകൻ പി സി നസീർ, കോ: ഓഡിനേറ്റർ അൽത്താഫ് മങ്ങാടൻ ,കെ കെ ഷിനാജ്,അലി മംഗര , തസ്ലിം ചേറ്റംക്കുന്ന്, ഫൈസൽ ചെറുകുന്നോൻ, ലത്തീഫ് എടവച്ചാൽ, എം എ ഖലീൽ റഹ്മാൻ, നൗഫൽ മെരുവമ്പായി, കെ സൈനുൽ ആബിദ്, ഷംസീർ മയ്യിൽ, ഷാനിദ് മേക്കുന്ന്,എൻ മഹമൂദ്, തഫ്ളീം മാണിയാട്ട്,പാലക്കൽ സാഹിർ റഷീദ് കരിയാടൻ, സുലൈമാൻ പെരിങ്ങാടി, തഷ് രിഫ്, ഖാലിദ് എൻ കെ,അഫ്സൽ മട്ടാമ്പ്രം ,ഫൈസൽ പുനത്തിൽ, ഷഹബാസ് കായ്യത്ത്, മുഹമ്മദ് സാഹിദ്, കെ.പി അൻസാരി,ഷാജിർ പൊന്ന്യം,സാദിഖ് പി.കെ, അഫ്സൽ പുന്നോൽ സംസാരിച്ചു.
ജാഥാ ക്യാപ്റ്റൻ നസീർ നെല്ലൂർ,വൈസ് ക്യാപ്റ്റൻ പി സി നസീർ മറുപടി പ്രസംഗം നടത്തി.

Share This Article
Leave a comment
error: Content is protected !!