കാട്ടാമ്പള്ളിയിൽ ഉണ്ണീശോയുടെ തിരുപ്പിറവി ആഘോഷമായി പാപ്പാ സംഗമവും പുൽകൂട് സന്ദർശനവും

kpaonlinenews


കാട്ടാമ്പള്ളി : വൈവിധ്യമായി പാപ്പാ സംഗമവും പുൽകൂട് സന്ദർശനവുമായി കാട്ടാമ്പള്ളിയിൽ ഉണ്ണീശോയുടെ തിരുപ്പിറവി ആഘോഷങ്ങൾക്ക് കൊടിയേറി. താളമേളങ്ങളോടെ പാപ്പാമാർ ക്ലാസ് തലങ്ങളിൽ ഒരുങ്ങിയ പുൽകൂടുകൾ സന്ദർശിച്ചു. 70 കിലോ വോളം കേക്കും മിഠായികളും പാപ്പമാർ വിതരണം ചെയ്തു. നാസിക് ഡോളുകളുടെ അസുര താളത്തിൽ പാപ്പമാർ ഉറഞ്ഞാടി. പുൽകൂടുകൾ ഒരുക്കാൻ സോണിയ ടീച്ചറും മറ്റു പ്രോഗ്രാമുകൾക്ക് എസ്. ആർ.ജി. കൺവീനർ ദീപടീച്ചറും നേതൃത്വമേകി. അധ്യാപകർക്കും ഏറെ രസകരമായ ചങ്ങാതിയെ കണ്ടെത്തി സമ്മാനം നൽകൽ പ്രോഗ്രാമിന് അനു ചന്ദ്രൻ മോഡറേറ്ററായി. കണ്ണൂർ ഗവ. വുമൻ ടിടിഐയിലെ സ്റ്റുഡന്റ് ടീച്ചർമാരും പരിപാടിക്ക് ആവേശം നല്കി..

Share This Article
Leave a comment
error: Content is protected !!