കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മയ്യില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

kpaonlinenews

മയ്യില്‍: ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പോലീസും ഡിവൈഎഫ് ഐ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മയ്യില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.എം ശിവദാസന്‍ , ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ദാമോദരന്‍ കൊയിലേര്യന്‍, മഹിളാ കോണ്‍ഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.കെ. നിഷ, യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍ , പി.കെ.രഘുനാഥന്‍, അളോറ മോഹനന്‍, എ.കെ. ബാലകൃഷ്ണന്‍ ശ്രീജേഷ് കൊയിലേര്യന്‍, മണ്ഡലം പ്രസിഡന്റുമാരായ സി.എച്ച്. മൊയ്തീന്‍ കുട്ടി, ടി.പി.സുമേഷ്, എം.പി.രാധാകൃഷ്ണന്‍, പി.കെ.വിനോദ് എന്നിവര്‍ സംസാരിച്ചു. പോലിസ് സ്‌റ്റേഷന് മുന്‍വശം റോഡില്‍ ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞു. മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. സുമേഷിന്റെ നേതൃത്ത്വത്തില്‍ പോലിസ് സേന സ്ഥലത്ത് വിന്യസിച്ചിരുന്നു.

Share This Article
Leave a comment
error: Content is protected !!