കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനുമെതിരെ എൽഡിഎഫ് സെമിനാർ

kpaonlinenews


കണ്ണൂർ:
കേരളത്തോട് കേന്ദ്രം കാണിക്കുന്ന കടുത്ത അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കേന്ദ്ര അവഗണനയും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഉദ്ഘാടനം ചെയ്തു. . സംസ്ഥാന പ്ലാനിംഗ് ബോർഡ് മുൻ അംഗം ഡോ. കെ എൻ ഹരിലാൽ മുഖ്യ പ്രഭാഷണം നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, സിപി്‌ഐ ജില്ലാ സെക്രട്ടറി സിപി സന്തോഷ്‌കുമാർ, ജോയ് കൊന്നക്കൽ, പിപി ദിവാകരൻ, കെ പി പ്രശാന്തൻ, എം പി മുരളി, കാസീം ഇരിക്കൂർ, ജോസ് ചെമ്പോരി, അഡ്വ എജെ ജോസഫ്, കെസി ജേക്കബ്ബ് മാസ്റ്റർ എന്നിവർ സംസാരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ കൺവീനർ എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു.

Share This Article
Leave a comment
error: Content is protected !!