ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി.

kpaonlinenews

കണ്ണൂർ : ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സ്വകാര്യ ബസ് ഉടമകളെയും തൊഴിലാളികളെയും പോലീസ് പീഡിപ്പിക്കുന്നു, നിയമലംഘനത്തിന്റെ പേരിൽ ബസുകൾ ദിവസങ്ങളോളം കസ്റ്റഡിയിൽ വെക്കുന്നു, രാഷ്ട്രീയപ്പാർട്ടികൾ റോഡ് ഉപരോധിച്ച് ഗതാഗതക്കുരുക്കുണ്ടാക്കുന്നു തുടങ്ങിയവയിൽ പ്രതിഷേധിച്ചായിരുന്നു സമരം.

മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനംചെയ്തു. കോ ഓർഡിനേഷൻ ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത് അധ്യക്ഷനായി. പി.കെ. പവിത്രൻ, ടി.എം. സുധാകരൻ, പി.വി. പദ്മനാഭൻ, എം.കെ. രഞ്ജിത്ത്, കെ. പ്രമോദൻ, എം. പ്രശാന്തൻ, വി.വി. പുരുഷോത്തമൻ, ജ്യോതിസ്, എം. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Share This Article
Leave a comment
error: Content is protected !!