സ്നേഹഭവനം കൈമാറി.

kpaonlinenews


കണ്ണൂർ.. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കണ്ണൂർ നോർത്ത് ഉപജില്ല കോർപറേഷൻ പരിധിയിൽ വട്ടപ്പൊയിൽ കോമത്ത് കാവിനു സമീപം നിർമ്മിച്ച സ്നേഹഭവനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി.ഒ.മോഹനൻകൈമാറി. കണ്ണൂർ എം.എൽ എ ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു.
കുട്ടികളും, അധ്യാപരും, പൊതുജനങ്ങളും തോൾ ചേർന്ന് ശേഖരിച്ച തുക ഉപയോഗിച്ചാണ് മാതാപിതാക്കൾ നഷ്ടപ്പെട്ട് ബന്ധുക്കളുടെ സംരക്ഷണയിൽ കഴിയുന്ന രണ്ട് കുട്ടികൾക്ക് വീട് നിർമ്മിച്ച നൽകിയത്. സമീപവാസി കൂടിയായ പൊതുപ്രവർത്തകൻ ശ്രീ.കെ. പി.പ്രശാന്തൻ വീട്ടിലേക്കാവശ്യമായ ഫർണിച്ചറുകൾ വാങ്ങി നൽകി. ശ്രീ. കടന്നപ്പളളി കുട്ടികൾക്ക് മധുരവുമായാണ് എത്തിയത്. എം.എൽ എ ക്ക് മറ്റു പരിപാടികൾ ഉള്ളതിനാൽ അധ്യക്ഷനായി കോർപറേഷൻ കൗൺസിലറും നിർമ്മാണ കമ്മറ്റി ചെയർമാനുമായ ശ്രീ.പ്രദീപൻ ചുമതലയേറ്റു. സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സിക്രട്ടരി ശ്രീമതി ജിഷ ടീച്ചർ സ്വാഗതം പറഞ്ഞു. വിവിധ അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് ശ്രീ.പ്രദീപൻ (KSTA) ശ്രീ. അബ്ദുൾ അസീസ്(KPSTA) എന്നിവരും കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.എം.പി രാജേഷ്, സാമൂഹ്യ പ്രവർത്തകൻ ശ്രീ കെ.പി പ്രശാന്തൻ , ശ്രീ . ഭാസ്ക്കരൻ, മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.പ്രദീപ് കുമാർ , സ്കൗട്ട് ഗൈഡ് മുൻ സംസ്ഥാന സിക്രട്ടരി ശ്രീ. സജിത്. എ.കെ., തളാപ്പ് സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. സുനിൽകുമാർ , റോവർ ജില്ലാ കമ്മീഷണർ ശ്രീ.ഒ.ഇ. രഞ്ചിത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
ചുരുങ്ങിയ സമയം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ ബിൽഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.പ്രദീപ് കുമാറിന് മേയർ ഉപഹാരം സമർപ്പിച്ചു. വീടിന് സൗജന്യമായി ഫിറ്റിംഗ് ഉൾപ്പെടെ സ്പോൺസർ ചെയ്ത് വയറിംഗ് ജോലികൾ പൂർത്തിയാക്കിയ KEWSA കണ്ണൂർ പ്രവർത്തകരെ ചടങ്ങിൽ മേയർ ആദരിച്ച് ഉപഹാരം നല്കി. പ്രതിനിധി അവരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രദേശവാസികളുടെ വകയായി ചായ സത്കാരവും ഉണ്ടായി.സ്കൗട്ട് ഗൈഡ് ഉപജില്ലാ ജോ.. സിക്കട്ടരി ശ്രീ. ഷൗക്കത്തലി മാസ്റ്റർ എല്ലാവർക്കും നന്ദി പറഞ്ഞ് സംസാരിച്ചു.

Share This Article
Leave a comment
error: Content is protected !!