ജനകീയസൂത്രണ ക്യാമ്പയിൻ കോർപറേഷൻ ജനപ്രതിനിധികൾക്ക് കില പരിശീലനം നൽകി.

kpaonlinenews

കണ്ണൂർ : കോർപറേഷൻ 2024-25 വാർഷിക പദ്ധതി മെച്ചപ്പെട്ട രീതിയിൽ നടപ്പിലാക്കുന്നതിനും, അടുത്ത വാർഷിക പദ്ധതിയിൽ പ്രത്യേക ഊന്നൽ നൽകേണ്ട വിഷയങ്ങളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനും കണ്ണൂർ കോർപ്പറേഷനിലെ ജനപ്രതികൾക്ക് കില പരിശീലനം നൽകി. കാട്ടമ്പളളി കൈരളി റിസോർട്ടിൽ നടന്ന പരിശീലനം മേയർ അഡ്വ : ടി. ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. അജിത് കാളിയത്ത് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ,ട്രെയിനിങ് കോ ഓർഡിനേറ്റർ കെ വിനീത്, ജനകീയാസൂത്രണം ജില്ലാ കോ ഓർഡിനേറ്റർ പി വി രത്നാകരൻ എന്നിവർ സംസാരിച്ചു.
പതിനാലാം പദ്ധതി ഊന്നൽ മേഖലകൾ, പദ്ധതി സമീപനവും മുൻഗണനാ മേഖലകളും ( പി എം ദേവരാജൻ ), നഗര മേഖലയിലെ പുതിയ സാധ്യതകൾ ( ഡോ. അജിത് കാളിയത്ത് ), പ്രാദേശിക സമ്പത്തീക വികസനവും നഗരസഭകളും, ( ഡോ. കെ രാജേഷ് ), മാലിന്യ മുക്ത നവകേരളം ഇടപെടേണ്ട മേഖലകളും തയ്യാറാകേണ്ട പദ്ധതികളും ( അഡ്വ. ടി എസ് സൈഫുദ്ധീൻ ) എന്നിവർ ക്ലാസ്സെടുത്തു.

Share This Article
Leave a comment
error: Content is protected !!