കണ്ണൂരില്‍ ഉല്‍സവത്തിനിടെ ആന ഇടഞ്ഞു: പൂജാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

kpaonlinenews

കണ്ണൂർ പാനൂർ വടക്കേ പൊയിലൂർ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ തളച്ചു. . ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ആനയുടെ പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി നിലത്ത് വീണെങ്കിലും താലനാരിഴക്ക് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു

ഇന്നലെ രാത്രി പതിനൊന്നരയോടെ ഇടഞ്ഞ ആന ഒരു മണിക്കൂറോളം ക്ഷേത്ര പരിസരത്തു കൂടി ഓടി ഭീതി സൃഷ്ടിച്ചു. ഇതിനു ശേഷം പാപ്പാൻമാർ സമീപത്തെ പറമ്പിലേക്ക് കയറ്റിയ ആനയെ ഇന്ന് രാവിലെ 6.30 ഓടെ തൃശൂരിൽ നിന്ന് എത്തിയ എലിഫന്റ് സ്ക്വാഡാണ് തളച്ചത്.

ആനയെ കോഴിക്കോട് വേങ്ങേരിയിലെ ആനത്തറയിലേക്ക് കൊണ്ടു പോയി. ചോയിസൻസ് അമ്പാടിക്കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്

Share This Article
Leave a comment
error: Content is protected !!