വാഹന അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന നിർമ്മാണ തൊഴിലാളിയായ യുവാവ് മരണപ്പെട്ടു

kpaonlinenews

പയ്യന്നൂര്‍: വാഹന അപകടത്തിൽപ്പെട്ട് പരിക്കേറ്റ് മൂന്നു മാസക്കാലത്തോളം ചികിത്സയിലായിരുന്ന നിർമ്മാണ തൊഴിലാളിയായ യുവാവ് മരണപ്പെട്ടു.
കാങ്കോല്‍ വടശേരിയിലെ മലോളിവീട്ടില്‍ മനീഷ്(34) ആണ് മരിച്ചത്.കുഞ്ഞിരാമൻ- ശോഭ ദമ്പതികളുടെ മകനാണ്.അവിവാഹിതൻ.കഴിഞ്ഞ സെപ്തംബര്‍ 19-ന് ദേശീയ പാതയിൽകണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തായിരുന്നു. അപകടം. പാർശ്വ റോഡില്‍നിന്നും ഓടിച്ചുവന്ന സ്‌കൂട്ടര്‍ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള ലോറിയുടെ പിറകിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവ് മൂന്ന് മാസ കാലത്തോളമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മംഗലാപുരത്തെ ആശുപത്രിയിലെ ചികിത്സക്കിടെയായിരുന്നു അന്ത്യം.
സഹോദരങ്ങള്‍:മനോജ്, മഹിന. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Share This Article
Leave a comment
error: Content is protected !!