മുസ്‌ലിം ലീഗിന്റെ ദേശ രക്ഷായാത്ര ഒരുക്കം

kpaonlinenews

ഇന്ത്യയെ വീണ്ടെടുക്കുവാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശ രക്ഷാ യാത്രക്ക് ജില്ലാ പ്രവർത്തക സമിതി യോഗം അന്തിമരൂപം നൽകി. ജനുവരി 25ന് പയ്യന്നൂരിൽ വച്ച് ആരംഭിക്കുന്ന ജാഥമുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുംമുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി നായകനും ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള ഉപനായകനും മഹമൂദ് കടവത്തൂർഡയറക്ടറുമായ ദേശരക്ഷാ യാത്ര ജില്ലയിലെ മുഴുവൻപഞ്ചായത്ത് – മേഖല – മുനിസിപ്പൽ തലങ്ങളിൽ പര്യടനം നടത്തി ഫെബ്രുവരി അഞ്ചിന് പൊതുസമ്മേളനത്തോടെകണ്ണൂരിൽ സമാപിക്കും. ദേശരക്ഷാ യാത്രയുടെലോഗോ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം നിർവ്വഹിച്ചു
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷതവഹിച്ചു .
സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട്അബ്ദുറഹിമാൻ കല്ലായി യോഗം ഉൽഘാടനം ചെയ്തു. ജന.സി ക്രട്ടരി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു.ദേശരക്ഷാ യാത്രയുടെ ഭാഗമായി മണ്ഡലംതലപ്രവർത്തക സമിതി യോഗങ്ങൾ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.ഇന്ന് (ചൊവ്വ)വൈകിട്ട് 6 മണി ധർമ്മടം,25ന്കാലത്ത് 10മണി പയ്യന്നൂർ , 2 മണി തളിപ്പറമ്പ് 7 മണി തലശ്ശേരി, 26ന് 4 മണി മട്ടന്നൂർ, ഇരിക്കൂർ, 27ന് 4മണി കൂത്തുപറമ്പ് ,29ന് 3 മണി അഴീക്കോട്, 4 മണി പേരാവൂർ ,കല്യാശ്ശേരി . 30ന് 6മണികണ്ണൂർ.
മണ്ഡലംതലയോഗങ്ങളിൽജില്ലാനിരീക്ഷകന്മാർപങ്കെടുക്കും.

ജില്ലാ ഭാരവാഹികളായ അഡ്വ.കെ.എ ലത്തീഫ്, അഡ്വ. എസ് മുഹമ്മദ് കെ.വി.മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടിതിരുവട്ടൂർ ,ടി.എ തങ്ങൾ, സി കെ മുഹമ്മദ് മാസ്റ്റർ, എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി പി മുസ്തഫ,ബി.കെ.അഹമ്മദ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ജനറൽ സെക്രട്ടറിമാരായ ഒ പി ഇബ്രാഹിംകുട്ടി മാസ്റ്റർ, കൊടിപ്പൊയിൽ മുസ്തഫ, എസ് കെ പി സക്കരിയ, പി വി അബ്ദുല്ല മാസ്റ്റർ, സി പി റഷീദ്, ഇ പി ഷംസുദ്ദീൻ, പി കെ കുട്ട്യാലി ,സി സമീർ, പിടിഎ കോയ മാസ്റ്റർ, ടി എൻ എ ഖാദർ, ഒമ്പാന്‍ ഹംസ, കെ പി മുഹമ്മദലി മാസ്റ്റർ,ഷക്കീർമൗവഞ്ചേരി പ്രസംഗിച്ചു.

Share This Article
Leave a comment
error: Content is protected !!