പോക്സോ കേസിൽ കണ്ണാടിപ്പറമ്പ് സ്വദേശി അറസ്റ്റിൽ

kpaonlinenews

കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പലതവണ പീഡനത്തിനിരയാക്കിയ യുവാവിനെ പോക്സോ കേസിൽ സിറ്റി പോലീസ് അറസ്റ്റു ചെയ്തു.കണ്ണാടിപ്പറമ്പ് സ്വദേശി ജാസീം മുഹമ്മദിനെ (20)യാണ് ഇൻസ്പെക്ടർ ബിജു പ്രകാശിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ ആഗസ്ത് മാസം മുതൽ സ്റ്റേഷൻ പരിധിയിലെ 16 കാരിയായ വിദ്യാർത്ഥിനിയെയാണ് പ്രണയം നടിച്ച് ഇയാൾ പലതവണ പീഡിപ്പിച്ചത്. പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Share This Article
Leave a comment
error: Content is protected !!