വിസ വാഗ്ദാനം നൽകി പണം തട്ടിയെടുത്തു.

kpaonlinenews

തളിപ്പറമ്പ്: ഗൾഫിൽ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
കൂവേരി കാട്ടാമ്പള്ളിയിലെ പി പി. പുരുഷോത്തമൻ്റെ പരാതിയിലാണ്
പനങ്ങാട്ടൂരിലെ സി.വി.രതീഷിനെ (42)തിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ വർഷം ഏപ്രില്‍ 13 ന് ഗൾഫിൽ 5000 ദിർഹം ശമ്പളത്തോടു കൂടിയുള്ളജോലി വാഗ്ദാനം നൽകി രണ്ടരലക്ഷം രൂപ പരാതിക്കാരനിൽ നിന്ന് കൈപ്പറ്റിയത്.പിന്നീട് മാസങ്ങൾ കഴിഞ്ഞിട്ടും
വിസയോ കൊടുത്ത പണമോതിരിച്ചു കിട്ടാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Share This Article
Leave a comment
error: Content is protected !!