കണ്ണൂർ ബ്രദേഴ്‌സ് ക്ലബ് കുടുംബസംഗമം

kpaonlinenews

കണ്ണൂർ : പഴയകാല താരങ്ങളെ പങ്കെടുപ്പിച്ച് കണ്ണൂർ ബ്രദേഴ്‌സ് ക്ലബിന്റെ കുടുംബസംഗമം. 1941-ൽ ആരംഭിച്ച ക്ലബിന്റെ താരങ്ങളും അവരുടെ കുടുംബാംഗങ്ങളും ക്ലബംഗങ്ങളും ഭാരവാഹികളും പങ്കെടുത്തു. താരങ്ങളുടെ മത്സരവും നടന്നു.

മുൻ ഇന്ത്യൻ ഗോൾകീപ്പർ സി.മുസ്തഫ, 1973-ൽ സന്തോഷ് ട്രോഫി നേടിയ കേരളതാരങ്ങളായ പറക്കാട്ട് അബ്ദുൾഹമീദ്, വി.വി.പ്രസന്നൻ, സംസ്ഥാന, ദേശീയ താരങ്ങളായ സുൽത്താൻ ഷമീർ ആദിരാജ, ഇസ്ഹാഖ്, ടി.പി.ഹരിദാസ്, ജയഗോപാൽ, അനിൽകുമാർ, ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.

ക്ലബ് പ്രസിഡന്റ് കെ.പി.അബ്ദുൾ ഹഫീസ്, ജനറൽ സെക്രട്ടറി പി.അബ്ദുൾ ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ കെ.കെ.ചന്ദ്രൻ, കെ.എം.രാജൻ, എ.അബ്ദുൾ റഫീഖ്, അസി. സെക്രട്ടറി വി.കെ.മഹമ്മൂദ്, എ.കെ.ഷരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Share This Article
Leave a comment
error: Content is protected !!