മകളേ മാപ്പ് , പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

kpaonlinenews

കക്കാട് : വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിക്ക് നീതി ലഭിക്കുവാനും , കേസ് സി.ബി .ഐ ക്ക് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ പി സി സി യുടെ ആഹ്വാനപ്രകാരം കക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃതത്തിൽ അരയാൽത്തറ നെഹ്റു സ്തൂപത്തിന് സമീപം പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് അനുരൂപ്കുമാർ അദ്ധ്യക്ഷം വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ടി.ജയകൃഷ്ണൻ ഉൽഘാടനം ചെയ്തു. കല്ലിക്കോടൻ രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. നാവത്ത് പുരുഷോത്തമൻ , വി ഹാസ് അത്താഴക്കുന്ന്, എം പ്രഭാകരൻ, ഉഷാകുമാരി , കൗൺസിലർ സുനിഷ, മൻ ജുഷ ഗോകുൽ , ശാലിനി കെ , പ്രസീത, മുരളി പയ്യനാടൻ, മുരളി അത്താഴക്കുന്ന്, നാരായണൻ കുട്ടി, എന്നിവർ സംസാരിച്ചു. ജലീൽ ചക്കാല ക്കൽ സ്വാഗതവും, കെ. ദിവാകരൻ നന്ദിയും പറഞ്ഞു.

Share This Article
Leave a comment
error: Content is protected !!