ഡിവൈഎഫ്ഐ വേശാല മേഖല സമര സംഗമം സംഘടിപ്പിച്ചു

kpaonlinenews

ചട്ടുകപ്പാറ-ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന
എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ജനുവരി 20ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ മേഖലാതല സംഘാടക സമിതി രൂപീകരണ യോഗം കാഞ്ഞിരോട്ട് മൂലയിൽ ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ബ്ലോക്ക് സെക്രട്ടറിയുമായ സ: റെനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് സ: ഷിജു പി അദ്ധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി സ:നിജിലേഷ് പറമ്പൻ സ്വാഗതം പറഞ്ഞു. സ: എം.വി സുശീല, സ: കെ രാമചന്ദ്രൻ , സ :കെ പ്രിയേഷ് കുമാർ , സ :കെ സന്തോഷൻ, സ :പി ഭാസ്കരൻ എന്നിവർ സംസാരിച്ചു.മേഖലാ ജോയിൻ്റ് സെക്രട്ടറി സ:എം.പി.വിശാഖ് നന്ദി രേഖപ്പെടുത്തി.ഭാരവാഹികൾ ചെയർമാൻ – കെ പ്രിയേഷ് കുമാർ, വൈസ് ചെയർമാൻമാരായി ഷിജു പി , കെ ഗണേഷ് കുമാർ ,കെ രാമചന്ദ്രൻ ,എ ഗിരിധരൻ കൺവീനർ – നിജിലേഷ് പറമ്പൻ, ജോയിൻറ് കൺവീനർമാരായി ശ്രീബിഞ്ചു സി, നന്ദകൃഷ്ണ,അജിത പി എന്നിവരേയും 32 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

Share This Article
Leave a comment
error: Content is protected !!