ഹെറിറ്റേജ് വാക്ക് സമാപിച്ചു.

kpaonlinenews

കണ്ണൂര്‍:ദാറുല്‍ ഹസനാത്ത് ഇസ്‌ലാമക് കോളേജ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് സിവിലൈസേഷനല്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഹെറിറ്റേജ് വാക്ക് സമാപിച്ചു. ‘ഒരു ദേശത്തിന്റെ കഥ’ എന്ന ശീര്‍ഷകത്തിന് കീഴിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. ശനിയാഴ്ച രാവിലെ വളപട്ടണത്ത് നിന്ന് ആരംഭിച്ച ഹെറിറ്റേജ് വാക്ക് കണ്ണൂര്‍ സിറ്റിയിലും തുടര്‍ന്ന് നിടുവാട്ട് ഒളിയങ്കര പള്ളിയില്‍ സമാപിച്ചു. വളപട്ടണം കുന്നത്ത് പള്ളി, കക്കുളങ്ങര പള്ളി, പൊക്കിലകത്ത് പള്ളി, സെന്റ് തോമസ് ചര്‍ച്ച്, കണ്ണൂര്‍ സിറ്റി മൗലാ പള്ളി, മൊയ്ദീന്‍ പള്ളി, അറക്കല്‍ മ്യൂസിയം, സെന്റ് ആഞ്ചലസ് കോട്ട തുടങ്ങി നിരവധി പൈതൃക നഗരികള്‍ സന്ദര്‍ശിച്ചു. കണ്ണൂര്‍ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയരക്ടര്‍ മുഹമ്മദ് ശിഹാദ് , പ്രാദേഷിക ചരിത്ര ഗവേഷകന്‍ അലി സയ്യിദ്, റിട്ട. ഹിസ്റ്ററി അധ്യാപകന്‍ മുഹമ്മദ് കുഞ്ഞി കൊളപ്പാല തുടങ്ങിയവര്‍ മുഖ്യാതിഥികളായി. വിദ്യാര്‍ഥികളും അധ്യാപകരുമടക്കം നാല്‍പ്പതോളം പേരാണ് ഹെറിറ്റേജ് വാക്കില്‍ പങ്കെടുത്തത്.

Share This Article
Leave a comment
error: Content is protected !!