യൂത്ത് മാർച്ച്
ഏഴഴകിൽ അഴീക്കോട്

kpaonlinenews
മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ അഴീക്കോട് നിയോജകമണ്ഡലംതല സമാപന പരിപാടി പാപ്പിനിശ്ശേരിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ:വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ പ്രമേയത്തിൽ യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ യൂത്ത് മാർച്ച് നാലാംദിന പര്യടനം അഴീക്കോട് മണ്ഡലത്തിൽ ഉജ്വലമായി.
ഇന്ന് രാവിലെ കുഞ്ഞിപ്പള്ളിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി പി റഷീദ്‌ സ്വാഗതം പറഞ്ഞു. എൻ എ ഗഫൂർ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ വിപി വമ്പൻ ഉദ്ഘാടനം ചെയ്തു. ബി കെ അഹമ്മദ്‌
പി വി അബ്ദുള്ള മാസ്റ്റർ
പി പി സുബൈർ
കെ പി എ സലീം
ബി അബ്ദുൾ കരീം
കെ ടി ഹാഷിം
പി പി മഹ്മൂദ്‌
എം ടി മുഹമ്മദ്‌
നസീർ ചാലാട്‌
ഫൈസൽ പി എ
നസീർ അത്താഴക്കുന്ന്
റംസീന റയൂഫ്‌
നന്ദി ബാസിൽ ചാലാട്‌ സംസാരിച്ചു.
തുടർന്ന് പുല്ലൂപ്പിക്കടവ്, കണ്ണാടിപ്പറമ്പ്, കാട്ടാമ്പള്ളി, പുതിയതെരു, വളപട്ടണം തുടങ്ങിയ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണങ്ങൾക്കു ശേഷം പാപ്പിനിശ്ശേരിയിൽ നാലാംദിന പര്യടനം പൂർത്തിയാക്കി.
സമാപന സമ്മേളനത്തിൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്ക്കർ കണ്ണാടിപ്പറമ്പ്‌ സ്വാഗതം പറഞ്ഞു.പ്രസിഡൻ്റ് വികെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
എം എസ്‌ എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ പി കെ നവാസ് ഉദ്ഘാടനം ചെയ്തു.
ബി കെ അഹമ്മദ്‌
പി വി അബ്ദുള്ള മാസ്റ്റർ
സി പി റഷീദ്‌
കെ വി ഹാരിസ്‌
കെ പി റഷീദ്‌
ഒ കെ മൊയ്തീൻ
ഇസ്മായിൽ ഹാജി
ശംസീർ അലവിൽ
അസ്‌ഹർ പാപ്പിനിശ്ശേരി
മിദ്ലാജ്‌ എ എൻ
അസ്നാഫ്‌ കാട്ടാമ്പള്ളി
നൗഫിർ ചാലാട്‌
മുഹമ്മദലി ആറാംപീടിക
ഹക്കീം കുന്നുംകൈ
അഡ്വ്‌: ഫൗസ്‌
അഷ്ക്കർ എം പി
കെ പി റാഷിദ്‌ സംസാരിച്ചു.
അജ്മൽ കെ പി നന്ദി പറഞ്ഞു.
യൂത്ത് മാർച്ച് ജാഥാ ക്യാപ്റ്റൻ നസീർ നെല്ലൂർ, വൈസ് ക്യാപ്റ്റൻ പി സി നസീർ, കോ: ഓഡിനേറ്റർ അൽതാഫ് മാങ്ങാടൻ, ഡയറക്ടർമാരായ കെ കെ ഷിനാജ്, അലി മംഗര, ഫൈസൽ ചെറുകുന്നോൻ, കെ സൈനുൽ ആബിദ്, തസ്ലീം ചേറ്റംകുന്ന് നേതൃത്വം നൽകി.
വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ്സ്‌, യൂത്ത്‌ കോൺഗ്രസ്സ്‌, എം എസ്‌ എഫ്‌, വനിതാ ലീഗ്‌, എസ്‌ ടി യു, പ്രവാസി ലീഗ്‌ കമ്മിറ്റികൾ ജാഥയ്ക്ക്‌ അഭിവാദ്യമർപ്പിച്ചു.

Share This Article
Leave a comment
error: Content is protected !!