കണ്ണാടിപ്പറമ്പ് . എൽ.പി.സ്കൂൾ പ്രതിഭാദരം 2023 സംഘടിപ്പിച്ചു

kpaonlinenews

കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ പ്രതിഭാദരം 2023 സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി ഉപജില്ല കലോത്സവത്തിൽ എൽ.പി. ജനറൽ വിഭാഗത്തിൽ പതിനൊന്നാം സ്ഥാനവും എൽ.പി. അറബിക്ക് ഓവറോൾ രണ്ടാം സ്ഥാനവും നേടിയ കലോത്സവ പ്രതിഭകളെയും എൽ.എസ്.എസ് വിജയികളെയുമാണ് പ്രതിഭാദരം പരിപാടിയിൽ അനുമോദിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പാറപ്രം അദ്ധ്യക്ഷനായി. പ്രധാന അധ്യാപിക പി. ശോഭ സ്വാഗതം പറഞ്ഞ ചടങ്ങിൽ . ബി.പി.സി. പാപ്പിനിശ്ശേരി കെ.പ്രകാശൻ മാസ്റ്റർ എൽ. എസ്. എസ്. പരീക്ഷയിൽ നൂറിൽ നൂറ് വിജയം നേടിയ വിജയി കൾ ഈശാൻ കെ. സുധീഷ് , തൻമയ ഉണ്ണി , ആദിത്ത്. എന്നിവരെ അനുമോദിച്ചു. മദർ പി.ടി.എ പ്രസിഡന്റ് മഞ്ജു സുധീഷ് , പി.ടി.എ വൈ: പ്രസിഡന്റ് കെ.വി അനൂപ് , ബി.ആർ .സി . കോർഡിനേറ്റർ റംമ്ന രാഘവൻ തുടങ്ങിയവർ ചടങ്ങിന് ആശംസയർപ്പിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശനും , ബി.പി.സി. പാപ്പിനിശ്ശേരി കെ. പ്രകാശൻ മാസ്റ്ററും ചേർന്ന് വിതരണം ചെയ്തു. ചടങ്ങിന് എസ്. ആർ. ജി കൺവീനർ കെ.വി. നിഷ നന്ദി രേഖപ്പെടുത്തി.
തുടർന്ന് പ്രശസ്ത നാടൻ പാട്ട് കാലകാരൻ സജീവൻ കുയിലൂരിന്റെ നേതൃത്വത്തിൽ നടന്ന നാടൻ പാട്ട് ശില്പശാല കാണികളെയു കുട്ടികളെയും ആവേശഭരിതരാക്കി.

Share This Article
Leave a comment
error: Content is protected !!