യൂത്ത് മാർച്ച് തളിപ്പറമ്പ് മണ്ഡലം പര്യടനം

kpaonlinenews

വീഡിയോ

തളിപ്പറമ്പ്: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച് തളിപ്പറമ്പ മണ്ഡലംപര്യടനം എളമ്പേരം
പാറയിൽ ആരംഭിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു. ഒ പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ മഹമ്മൂദ് അള്ളാംകുളം, പി കെ സുബൈർ, ക മുസ്തഫ ഹാജി, കെവി അബൂബക്കർ ഹാജി, അബൂബക്കർ വായാട്, സലീം കൊടിയിൽ, സമദ് കടമ്പേരി പി സി നസീർ തുടങ്ങിയവർ സംസാരിച്ചു.
മുൻകൂട്ടി റജിസ്റ്റർ ചെയ്ത എഴുന്നൂറോളം പേരാണ് ജാഥയിൽ
അണിനിരക്കുന്നത്.

വൈകുന്നേരം 4 മണിക്ക് സയ്യിദ് നഗറിൽ നിന്നും
വൈറ്റ് ഗാർഡ്‌, ബാന്റ് വാദ്യം,
മുത്തുക്കുട,ദഫ്- കോൽക്കളി എന്നിവയുടെ അകമ്പടിയോടെ നഗരംചുറ്റി കപ്പാലത്ത് സമാപിക്കും.
സമാപന പൊതുസമ്മേളനം
6 മണിക്ക് കപ്പാലം ജംഗ്ഷനിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ -മണ്ഡലം നേതാക്കൾ സംബന്ധിക്കും.

Share This Article
Leave a comment
error: Content is protected !!