അഴീക്കോട് മണ്ഡലം വിചാരണ സദസ്സ് പി.കെ കുഞ്ഞാലിക്കുട്ടി ഉൽഘാടനം ചെയ്തു.

kpaonlinenews

വളപട്ടണം : സർക്കാരല്ലിത് കൊള്ളക്കാർ ! എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ട് പിണറായി സർക്കാറിന്റെ അഴിമതിക്കും, കെടുകാര്യസ്ഥതയ്ക്കും, ദുർഭരണത്തിനുമെതിരെ സംസ്ഥാനത്തെ നൂറ്റിനാൽപ്പത് നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന കുറ്റവിചാരണ സദസ്സിന്റെ ഭാഗമായി യു ഡി എഫിന്റെ നേതൃതത്തിൽ അഴീക്കോട് മണ്ഡലം കുറ്റവിചാരണ സദസ്സ് വളപട്ടണം മിനി സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി ഉൽഘാടനം ചെയ്തു. മമ്മുഞ്ഞി ഹാജി അധ്യക്ഷതവഹിച്ചു വിടി ബൽറാം മുഖ്യ പ്രഭാഷണം നടത്തി. ഫിറോസ് ബാബു, സി.എ. അജീർ , മാർട്ടിൻ ജോർജ്ജ്, അബ്ദുൾ കരീം ചേലേരി, പിടി മാത്യു, യു കരീം, ബാലകൃഷ്ണൻ മാസ്റ്റർ, സി വി സന്തോഷ്, ടി ജയകൃഷണൻ, രജിത് നാറാത്ത്, ബിജു ഉമ്മർ , വമ്പൻ സാഹിബ്, ഹാരീസ്, കുക്കിരി രാജേഷ്, എന്നിവർ പങ്കെടുത്തു. അജിത്ത് സ്വാഗതവും, ശശി കാരിച്ചി നന്ദിയും പറഞ്ഞു. പ്രവർത്തകരുടെ പരാതികൾ ബോധിപ്പിക്കുകയും, വി ടി ബൽറാം അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു.

Share This Article
Leave a comment
error: Content is protected !!