പയ്യാമ്പലം ബീച്ചിൽ വയോധികയുടെ മാല കവർന്ന രണ്ടു പേർ പിടിയിൽ

kpaonlinenews

കണ്ണൂർ .പയ്യാമ്പലം ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തിയ കർണ്ണാടക സംഘത്തിലെ വയോധികയുടെ നാല് പവൻ്റെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികളെ പോലീസ് വയനാട്ടിൽ വെച്ച് പിടികൂടി. വളപട്ടണം പാലോട്ടു വയലിലെ കെഎൻ.നിബ്രാസ് (27), കണ്ണൂർ തോട്ടടയിലെ മുബാറക് മഹലിലെ മുഹമ്മദ് താഹ (21) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും പിടികൂടിയത്.ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. രക്ഷപ്പെട്ട പ്രതികളെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചും സൈബർ സെല്ലിൻ്റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിലാണ് 48 മണിക്കൂറിനുള്ളിൽ വയനാട്ടിലെ മീനങ്ങാടിയിൽ വെച്ച് അറസ്റ്റു ചെയ്തത്.ഇവർനിരവധി മോഷണ,പിടിച്ചുപറി ക്രിമിനൽ കേസിൽ പ്രതികളാണ്.പോലീസ് സംഘത്തിൽ എസ്.ഐമാരായ ഷമീൽ, സവ്യസാച്ചി, അജയൻ, എ എസ് ഐ രഞ്ജിത്ത്, സേനാംഗങ്ങളായ ഷൈജു, രാജേഷ്, നാസർ, ഷിനോജ്, റമീസ് ,സന്ദീപ്, ബാബു മണി, സുഗേഷ് എന്നിവരും ഉണ്ടായിരുന്നു.

Share This Article
Leave a comment
error: Content is protected !!