നിയന്ത്രണം വിട്ടടിപ്പര്‍ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു;
മൂന്നുപേര്‍ക്ക് പരിക്ക്

kpaonlinenews

തളിപ്പറമ്പ്: നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരം. ബീഹാർ കത്തി ഹർബെൽവ സ്വദേശി സിൻഗ്രായ് യുടെ മകൻ ഹോപാൻസോറൻ (38)ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം. കോൺക്രീറ്റ് മിക്സിംഗ് യന്ത്രവുമായി പോകുകയായിരുന്ന കെ. എൽ.59.ഡി. 9846നമ്പർ ടിപ്പർ ലോറി നെല്ലിപറമ്പിൽ നിന്നും പോകവെ
വെള്ളാവ് അപകട വളവിൽവെച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ലോറിയുണ്ടായിരുന്ന പട്ടുവം മുതുകുടയിലെ രമേശൻ (60) ,ഡ്രൈവർ ചപ്പാരപ്പടവിലെ റാഷിദ് (31) ഇതര സംസ്ഥാന തൊഴിലാളി
ത്രിമൂര്‍ത്തി എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.രമേശനെയും ത്രിമൂർത്തിയേയും കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും റാഷിദിനെ തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

Share This Article
Leave a comment
error: Content is protected !!