ഷാർജ ഇന്ത്യൻ അസോസിയേഷൻ തിര‍ഞ്ഞെടുപ്പ്;സിപിഎം–ലീഗ് സഖ്യം വിജയിച്ചു.

kpaonlinenews

ഷാർജ :ഷാർജ ഇന്ത്യൻ അസോസിയേഷൻ തിര‍ഞ്ഞെടുപ്പിൽ സിപിഎം ലീഗ് പോഷക സംഘടനകളുടെ കൂട്ടുകെട്ടായ ജനാധിപത്യ മുന്നണിക്ക് വൻ വിജയം. അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഭൂരിപക്ഷത്തിൽ പാനൽ തിരഞ്ഞെടുക്കപ്പെടുന്നത്. അതേസമയം കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവാസികളുടെ ക്ഷേമം മുൻനിർത്തിയുള്ള കൂട്ടുകെട്ടാണിതെന്ന് ജനാധിപത്യ മുന്നണി വ്യക്തമാക്കി.

മുസ്ലിംലീഗ് പോഷക സംഘടനയായ കെഎംസിസിയും സിപിഎം അനുകൂല സംഘടന മാസും എൻ ആർഐ ഫോറവും ചേർന്നുളള ജനാധിപത്യ മുന്നണിയാണ് അട്ടിമറി വിജയം നേടിയത്. പതിനാല് സീറ്റുകളിലേക്ക് നടന്ന മൽസരത്തിൽ പ്രസിഡന്‍റും ജനറൽ സെക്രട്ടറിയും അടക്കം പതിമൂന്ന് സീറ്റുകളും ജനാധിപത്യ മുന്നണി സ്വന്തമാക്കി. അടുത്ത രണ്ടുവർഷം ഷാർജ ഇന്ത്യൻ അസോസിയേഷനെ ജനാധിപത്യ മുന്നണി നയിക്കും.

നിലവിലെ പ്രസിഡന്റ് വൈ.എ. റഹീമിനെ വൻ ഭൂരിപക്ഷത്തിന് തോൽപിച്ചാണ് മാസിന്റെ ശ്രീപ്രകാശ് പുരയത്ത് പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. കക്ഷി രാഷ്ട്രീയമല്ല മറിച്ച് പ്രവാസികളുടെ ക്ഷേമമാണ് ലക്ഷ്യമെന്നും അതിനായി സമാനമനസ്കരായ ആരുമായും കൂട്ടുകൂടുമെന്നും ജനാധിപത്യ മുന്നണി വ്യക്തമാക്കി.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് വാശിയേറിയ പോരാട്ടത്തിന് ഒടുവിലാണ് കെഎംസിസി സ്ഥാനാർഥി നിസാർ തളങ്കരയുടെ വിജയം. എൻആർഐ ഫോറത്തിന്‍റെ ഷാജി ജോൺ ആണ് ട്രഷ്റർ. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണിയ്ക്ക് ആകെ ഒരു സീറ്റിലാണ് വിജയിക്കാനായത്. രാവിലെ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കുമ്പോൾ 1374 പേരാണ് വോട്ടുചെയ്തത്. അർധരാത്രിയോടെയാണ് ഫലം പുറത്തുവന്നത്
ഇന്ത്യൻ പ്രവാസി സംഘടന
ഒരു വിദേശ രാജ്യത്ത് വോട്ടെടുപ്പിലൂടെ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നു എന്ന പ്രത്യേകകതയുള്ള ഈ തിരഞ്ഞെടുപ്പിൽ കോണ്ഗ്രെസ്സ് സംഘടനകളുടെ കനത്ത പരാജയം കേരളത്തിളെ കോണ്ഗ്രെസ്സിനേറ്റ തിരിച്ചടിക്ക്‌ സമാനമാണ്.

Share This Article
Leave a comment
error: Content is protected !!