ശസ്ത്രക്രിയക്ക് അഗ്നി രക്ഷാ സേനയുടെ സഹായം തേടി മെഡിക്കൽ കോളേജ് അധികൃതർ.

kpaonlinenews

പയ്യന്നൂർ: പുഴയിൽ മീൻ പിടിക്കുന്നതിനിടെ കാലിൽ തുളഞ്ഞുകയറിയ നീളം കൂടിയ കമ്പി ആശുപത്രി അധികൃതർ പയ്യന്നൂർ ഫയർഫോഴ്സിൻ്റെ സേവനം തേടിയതിനെ തുടർന്ന്
ഡോക്ടറുടെ നിർദേശത്തെ പ്രകാരം സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം കാലിൽ തുളഞ്ഞു കയറിയ കമ്പി മുറിച്ചുനീക്കി. ഇന്നലെ രാത്രി 11.15 ഓടെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നുമെത്തിയ സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ ഫയർസ്റ്റേഷനിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ സനോജിൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് രോഗിയുടെകാലിൽ തുളഞ്ഞു കയറിയ നീളമുള്ള കമ്പി മുറിച്ചുനീക്കിയ ശേഷം ശസ്ത്രക്രിയക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയത്.ഇന്നലെ രാത്രിയോടെയാണ് മയ്യിൽ കമ്പിൽ കടവിൽ മീൻ പിടിക്കുകയായിരുന്ന മൂന്നുകണ്ടംചാൽ സ്വദേശി ഹരീഷിൻ്റെ കാലിൽ നീളമുള്ള കമ്പി തുളഞ്ഞു കയറിയത്.തുടർന്ന് നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Share This Article
Leave a comment
error: Content is protected !!