ഡി.വൈ.എഫ്.ഐ. കാൽനടജാഥ നടത്തും

kpaonlinenews

കണ്ണൂർ : ജനുവരി 20-ന് കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ രാജ്ഭവൻ വരെ ഡി.വൈ.എഫ്.ഐ. സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി ജില്ലയിൽ കാലിക്കടവ് മുതൽ മാഹി പൂഴിത്തലവരെ ചങ്ങല തീർക്കും.

ഇതിന്റെ പ്രചാരണാർത്ഥം ജില്ലയിലെ മുഴുവൻ മേഖലയിലും ഡിസംബർ 31 മുതൽ കാൽനടജാഥകൾ സംഘടിപ്പിക്കാൻ ജില്ലാപ്രവർത്തക യോഗം തീരുമാനിച്ചു. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമനനിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെയാണ് പ്രതിഷേധം.

ജില്ലാ പ്രവർത്തകയോഗം സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് മുഹമ്മദ്‌ അഫ്സൽ അധ്യക്ഷതവഹിച്ചു. കേന്ദ്രകമ്മിറ്റിയംഗം എം.വിജിൻ എം.എൽ.എ., സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഷിമ, ജില്ലാ ഖജാൻജി കെ.ജി.ദിലീപ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ്‌ സിറാജ്, പി.എം.അഖിൽ, പി.പി.അനിഷ, ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ സംസാരിച്ചു.

Share This Article
Leave a comment
error: Content is protected !!