കല്യാശ്ശേരിയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

kpaonlinenews

കല്യാശ്ശേരി : യുവാവിനെ 3.977 ഗ്രാം മെത്താംഫിറ്റമിനുമായി എക്സൈസ് സംഘം കല്യാശ്ശേരി മാങ്ങാട് പുഞ്ചിരിമുക്കിൽ പിടികൂടി. പാപ്പിനിശ്ശേരി സ്വദേശി പി.ഷാനവാസി(27) നെ അറസ്റ്റുചെയ്ത് റിമാൻഡിലാക്കി. ശനിയാഴ്ച രാവിലെയാണ് സംഭവം. വാഹനത്തിൽ കടത്തുന്നതിനിടെയാണ് പിടിയിലായത്.

ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി.ജനാർദനനും സംഘവും പാപ്പിനിശ്ശേരി, കല്യാശ്ശേരി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് യുവാവിനെ പിടിച്ചത്. കഞ്ചാവും ബ്രൗൺ ഷുഗറുമായി ഇതിനുമുൻപും ഇയാൾ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. പാപ്പിനിശേരി, ധർമശാല തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് യുവാവിന്റെ നീക്കം എക്സൈസ് നീരീക്ഷിച്ചു വരികയായിരുന്നു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.നിസാർ, വി.കെ.വിനോദ്, പ്രിവന്റീവ് ഓഫീസർ എൻ.ടി.ധ്രുവൻ, വി.വി.സനൂപ്, സി.ജിതേഷ്, കെ.സനീബ്, എം.ഷമീന എന്നിവരുമുണ്ടായിരുന്നു.

Share This Article
Leave a comment
error: Content is protected !!