സമാധാനത്തിന്റെ വിത്തുപാകാൻ കലകൾക്ക് സാധിക്കും -പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ

kpaonlinenews

പുതിയങ്ങാടി : കലാപകലുഷിതമായ അന്തരീക്ഷത്തിലും കലങ്ങിമറിഞ്ഞ മനസ്സുകളിലും സമാധാനത്തിന്റെ വിത്തുപാകാൻ കലകൾക്ക് സാധ്യമാവുമെന്നും അതുകൊണ്ട് നല്ല കലകളെ പ്രോത്സാഹിപ്പിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ മുസാബഖ ഇസ്‌ലാമിക കലാമേളയുടെ രണ്ടാംദിന മുഅല്ലിം ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കലയ്ക്കും സാഹിത്യത്തിനും വളരെയേറെ പ്രാധാന്യം നൽകിയ മതമാണ് ഇസ്‌ലാം. സാഹിത്യത്തിന്റെ ഏറ്റവും വലിയ കലവറയാണ് വിശുദ്ധ ഖുർആൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.സി. മൊയ്തു മൗലവി അധ്യക്ഷനായി. മുഹമ്മദ് നാഫി അവാർഡ് വിതരണവും സുരേഷ് മാമ്പള്ളി ഉപഹാര സമർപ്പണവും നടത്തി. ഉബൈദ് ഹുദവി ചാലാട് ആമുഖഭാഷണം നടത്തി. അബ്ദുൾ സമദ് മുട്ടം, സൽമാൻ കണയന്നൂർ, സഹൽ മിൻസാജ് പാറാട്, അബ്ദു ഷുക്കൂർ ഫൈസി എന്നിവർ സംസാരിച്ചു. മത്സരവിജയികൾക്ക് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസമദ് മുട്ടം സർട്ടിഫിക്കറ്റ് വിതരണം നടത്തി.

ഞായറാഴ്ച രാവിലെ ഏഴിന് നടക്കുന്ന വിദ്യാർഥി ഫെസ്റ്റ് ബാലവേദി സ്റ്റേറ്റ് കൺവീനർ പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ ട്രഷറർ ശൈഖുനാ കൊയ്യോട് പി.പി.ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.

Share This Article
Leave a comment
error: Content is protected !!