കണ്ണൂർ പയ്യാമ്പലം ഇ.സി.എച്ച്.എസ്. പോളിക്ലിനിക്കിന് അനുവദിച്ച ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് കെ. സുധാകരൻ എംപി നിർവ്വഹിച്ചു.

kpaonlinenews

കെ.സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കണ്ണൂർ പയ്യാമ്പലം ഇ.സി.എച്ച്.എസ്. പോളിക്ലിനിക്കിന് അനുവദിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ എംപി നിർവ്വഹിച്ചു. കണ്ണൂർ പയ്യാമ്പലം ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിൽ വച്ച് നടന്ന പ്രസ്തുത ചടങ്ങിൽ കോർപ്പറേഷൻ മേയർ അഡ്വ.ടി. ഒ. മോഹനൻ , കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി.കെ.ഷബീന ടിച്ചർ, കേണൽ പി.വി.രതീഷ് . കേണൽ എസ്. ബാനർജി , കേണൽ കെ.സി ഇയ്യപ്പ, വിങ്ങ് കമാൻഡർ പി.എ. വിജയൻ , ലെഫ്റ്റണന്റ് കേണൽ എ.കെ. പ്രശാന്ത് എന്നിവർ സംസാരിച്ചു. ഇ.സി.എച്ച്.എസ്. പോളിക്ലിനിക്കിന് വേണ്ടി ലഫ്റ്റണന്റ് കേണൽ രാജീവ് ശർമ്മ കെ.സുധാകരൻ എം.പി ക്ക് ഉപഹാരം സമ്മാനിച്ചു.

Share This Article
Leave a comment
error: Content is protected !!