സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക് വിലപ്പെട്ടത് ; സ്പീക്കർ എ.എൻ. ഷംസീർ

kpaonlinenews

പഴയങ്ങാടി : കേരളത്തിലെ സാമൂഹിക സമ്പദ്ഘടനയുടെ പുരോഗതിക്കുവേണ്ടി സഹകരണ ബാങ്കുകൾ വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാവില്ലെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. സഹകരണ പ്രസ്ഥാനത്തെ തകർക്കുകവഴി കേരളത്തെ തകർക്കുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർക്കുള്ളത്. പയ്യന്നൂർ കാർഷിക വികസന ബാങ്ക് എരിപുരം ശാഖ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം. വിജിൽ എം.എൽ.എ. അധ്യക്ഷതവഹിച്ചു. വായ്പാവിതരണം മുൻ എം.എൽ.എ. ടി.വി. രാജേഷും സെയ്ഫ് ഡെപ്പോസിറ്റ് ലോക്കർ റീജണൽ മാനേജർ വി. ശ്രീകലയും സ്വർണവായ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ പി.പി. ഷാജിറും ഉദ്ഘാടനംചെയ്തു. പ്രസിഡൻറ്‌ കെ.വി. ഗോവിന്ദൻ, സി.പി. ഷിജു, ഏഴോം പഞ്ചായത്ത് പ്രസിഡൻറ്‌ പി. ഗോവിന്ദൻ, വി. വിനോദ്, എം.പി. ഉണ്ണികൃഷ്ണൻ, ബാബു രാജേന്ദ്രൻ, സി. ഭാസ്കരൻ, എസ്.കെ.പി. സക്കരിയ്യ, എം.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Share This Article
Leave a comment
error: Content is protected !!