കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ വീണ് വനിതാ ഡോക്ടര്‍ക്കാ ദാരുണാന്ത്യം. കണ്ണൂര്‍ റീജ്യനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സല്‍റ്റന്റായ കോവൂര്‍ പാലാഴി എംഎല്‍എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം സുജാത(54)യാണ് മരിച്ചത്. ഇന്ന് രാവിലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലാണ് ദാരുണസംഭവം. ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. കണ്ണൂരിലേക്കു പോവാനായി സ്‌റ്റേഷനിലെത്തിയ ഡോ. സുജാത എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് പുറപ്പെട്ടയുടന്‍ കയറാന്‍ നോക്കിയതായിരുന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ തടഞ്ഞ് ബെഞ്ചിലിരുത്തിയെങ്കിലും ട്രെയിന്‍ പതുക്കെയായപ്പോള്‍ ഇവര്‍ ഓടിക്കയറുകയായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ റെയില്‍വേ ഡോക്ടര്‍ സ്ഥലത്തെത്തി പ്രാഥമിക ചികില്‍സ നല്‍കി. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ റീജ്യനല്‍ പബ്ലിക് ഹെല്‍ത്ത് ലബോട്ടറിയിലും സേവനമനുഷ്ഠിച്ചിരുന്നു.