കാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് നിർമ്മിക്കുന്നതിനായി മുടി ദാനം ചെയ്ത് കണ്ണാടിപ്പറമ്പ് ഹൈസ്കൂൾ വിദ്യാർത്ഥിനി അഷിക

kpaonlinenews

കണ്ണാടിപ്പറമ്പ്: ‘കേശദാനം സ്നേഹദാനം’ എന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്
കാൻസറിന്റെ ദുരിതം പേറുന്ന നിർധന രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ചു നൽകുന്നതിനായി മുടി ദാനം ചെയ്ത് കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അഷിക പവിത്രൻ മാതൃകയായി. കാൻസർ രോഗികളോടുള്ള കരുണയുടെയും കരുതലിന്റെയും പ്രതീകമായാണ് ഈ സൽപ്രവർത്തി. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ പവിത്രൻ – സ്മിത ദമ്പതികളുടെ മകളായ അഷിക സീനിയർ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) കൂടിയാണ്.
അവയവദാനം പോലെതന്നെ മഹത്തമായ സന്ദേശമാണ് കേശദാനവും നൽകുന്നത്. കാൻസർ രോഗികൾ കീമോതെറാപ്പിക്ക് വിധേയരാകുമ്പോൾ അവരുടെ മുടി കൊഴിയാറുണ്ട്. ഇതു രോഗികൾക്ക് വലിയ മനോവിഷമത്തിനും സ്വയം ഒതുങ്ങി കൂടുന്നതിനും കാരണമാകുന്നു. അതുകൊണ്ട് സ്വാഭാവിക മുടി കൊണ്ടുതന്നെ വിഗ്ഗ് തയ്യാറാക്കി സൗജന്യമായി കാൻസർ രോഗികൾക്ക് നൽകി അവർക്ക് ആത്മധൈര്യം പകരുവാൻ ഇതു വളരെ സഹായകമാകും.

Share This Article
Leave a comment
error: Content is protected !!