പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2024ന്റെ ഭാഗമായി ജില്ലയില്‍ വോട്ടര്‍ പട്ടിക നിരീക്ഷകന്‍ എസ് പ്രേംകൃഷ്ണന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. മരണപ്പെട്ടവരുടെ വിവരങ്ങള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയോഗിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് നിരീക്ഷകന്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി വി ഗോപിനാഥ് (സി പി ഐ എം), സി എം ഗോപിനാഥന്‍ (ഐ എന്‍ സി), സി പി സന്തോഷ് കുമാര്‍ (സി പി ഐ), അജയകുമാര്‍ മീനോത്ത്(ബി ജെ പി), സി ധീരജ് (ജെ ഡി എസ്), ജോണ്‍സന്‍ പി തോമസ്( ആര്‍ എസ് പി), എം ഉണ്ണികൃഷ്ണന്‍(കോണ്‍ഗ്രസ് എസ്), സി കെ മുഹമ്മദ് മാസ്റ്റര്‍ (ഐയുഎംഎല്‍), പി രത്‌നകുമാര്‍ (ആര്‍ എസ് പി), കെ സുധാകരന്‍ എംപിയുടെ പ്രതിനിധി കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രതിനിധി അജിത്ത് മാട്ടൂല്‍, കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എയുടെ പ്രതിനിധി എന്‍ വി ചന്ദ്രബാബു, സണ്ണി ജോസഫ് എംഎല്‍എയുടെ പ്രതിനിധി ചന്ദ്രന്‍ തില്ലങ്കേരി എന്നിവര്‍ പങ്കെടുത്തു.