വധശ്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ

kpaonlinenews

വളപട്ടണം: വധശ്രമ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് എറണാകുളത്ത് വെച്ച് പിടികൂടി .ചിറക്കൽ ചിറക്ക് സമീപം താമസിക്കുന്ന ഡോക്ടറുടെ മകൻ റോഷനെ (29)യാണ് വളപട്ടണം എസ്.ഐ.എ.നിധിൻ്റെ നേതൃത്വത്തിൽ പി.ഉണ്ണികൃഷ്ണനും സംഘവുംഅറസ്റ്റു ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ്കേസിൽ പ്രതിയെ അറസ്റ്റു ചെയ്യാൻ രാത്രിയിൽ വീട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെ പിതാവ് ഡോ.ബാബു ഉമ്മൻ തോമസ് വെടിയുർത്തതിനെ തുടർന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു. മാസങ്ങൾക്ക്തമിഴ്നാട് സ്വദേശിയെ കത്തി കൊണ്ട് മുറിപ്പെടുത്തി അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് റോഷൻ.ഇയാൾക്കെതിരെ വയനാട്ടിലും കേസ് നിലവിലുണ്ട്. അറസ്റ്റിലായ പ്രതിയെ റിമാൻ്റ് ചെയ്തു.

Share This Article
Leave a comment
error: Content is protected !!