ഒന്നുമുതൽ 10വരെ ക്ലാസുകളിലെ അർദ്ധ വാർഷിക പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

kpaonlinenews

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഡിസംബർ 12മുതൽ ആരംഭിക്കുന്ന അർദ്ധ വാർഷിക പരീക്ഷ (രണ്ടാം പാദ വാർഷിക)കളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഒന്നുമുതൽ 10വരെയുള്ള ക്ലാസുകളിലെ പരീക്ഷാ ടൈം ടേബിൾ ആണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഹയർ സെക്കന്ററി ടൈംടേബിൾ നേരത്തെ പുറത്തിറക്കിയിരുന്നു.

പരീക്ഷക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ ചോദ്യപ്പേപ്പർ തയാറാക്കി നൽകും. വൊക്കേഷനൽ വിഷയങ്ങളുടെ ചോദ്യ മാതൃകകളും നൽകും. ഡിസംബർ 12മുതൽ 22വരെയാണ് പരീക്ഷ. യുപി, ഹൈസ്കൂ‌ൾ വിഭാഗം പരീക്ഷകൾ ഡിസംബർ 13നും എൽപി വിഭാഗം 15നും ആരംഭിക്കും. ഈ വിഭാഗം പരീക്ഷകൾ 21ന് അവസാനിക്കും. ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ 12 മുതൽ 22 വരെയാണ്.

Share This Article
Leave a comment
error: Content is protected !!